ഉമ്മൻ ചാണ്ടിക്ക്, പണി കൊടുത്ത്, ഐ കോൺഗ്രസ് -അജിതാ ജയ്ഷോർ
കൊച്ചി: സ്വന്തം മണ്ഡലം വിട്ടാൽ അടിതെറ്റും നേമത്ത് മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാൻ്റിനെ അറിയിച്ചു. നിലവിൽ ബി.ജെ.പിയുടെ ഏക സീറ്റായ നേമം പിടിച്ചെടുക്കാൻ യു.ഡി.എഫിൻ്റെ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തണമെന്ന ഹൈക്കമാൻ്റിൻ്റെ കർശന നിർദ്ദേശത്തെ തുടർന്ന് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ഹൈക്കമാൻ്റ് തന്നെ നിർദ്ദേശിക്കുകയായിരുന്നു. രമേശ് ചെന്നിത്തല നേമത്ത് മത്സരിക്കുന്നില്ലന്ന് ആദ്യമെതന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. പിന്നീടാണ് ഉമ്മൻ ചാണ്ടിയിലേക്ക് നേതൃത്വം തിരിഞ്ഞത്. ഉമ്മൻ ചാണ്ടി മത്സരിക്കുകയാണങ്കിൽ നേമം പിടിച്ചെടുത്ത് ബി.ജെ.പിയെ കേരളത്തിൽ സംപൂജ്യരാക്കാം എന്നതായിരുന്നു കോൺഗ്രസ്സിൻ്റെ ലക്ഷ്യം.എന്നാൽ ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാർത്ത പരന്നതോടെ അക്ഷരാർത്ഥത്തിൽ ബി.ജെ.പി.ക്യാമ്പിലാണ് ത്തവേശം അണപൊട്ടിയത്. യു.ഡി.എഫിൻ്റെ മുഖ്യ മന്ത്രി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ കിട്ടിയ അപൂർവ്വ അവസരം വേണ്ട രീതിയിൽ പ്രാവർത്തികമാക്കാൻ ഇന്നലെ മുതൽ ബി.ജെ.പി.പ്രവർത്തകർ അരയും തലയും മുറുക്കി രംഗത്തിറങ്ങി.ഉമ്മൻ ചാണ്ടി മത്സരിക്കുകയാണെങ്കിൽ നിലവിലെ എം.എൽ.എ. ഒ.രാജഗോപാൽ വിജയിച്ചതിൻ്റെ അഞ്ചിരട്ടി ഭുരിപക്ഷത്തിന് ബി.ജെ.പി.സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്.ഇതിനായി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കാൻ ബി.ജെ.പി.സജ്ജമായിക്കഴിഞ്ഞു. എന്നാൽ നേമത്ത് തന്നെ സ്ഥാനർത്ഥിയാക്കി പരാജയപ്പെടുത്തി കേരള രാഷ്ട്രീയത്തിൽ നിന്നും തന്നെ ഒഴിവാക്കാനുള്ള മുല്ലപ്പിള്ളി, ചെന്നിത്തല അച്ചുതണ്ടിൻ്റെ തന്ത്രമാണന്ന് തിരിച്ചറിഞ്ഞ ഉമ്മൻ ചാണ്ടി നേമത്ത് താൻ മത്സരിക്കില്ലന്ന് ഹൈക്കമാൻ്റിനെ അറിയിച്ചു.പുതുപ്പള്ളിയല്ലാതെ മറ്റൊരിടത്തും മത്സരിച്ചാൽ ഇന്നത്തെ സാഹചര്യത്തിൽ ജയിച്ച് കേറുക ദുഷ്ക്കരമാണെന്ന തിരിച്ചറിവാണ് മണ്ഡലം മാറുന്നതിൽ നിന്നും അദ്ദേഹത്തെ പിൻതിരിപ്പിച്ചത്.കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സ്വന്തം വീടിരിക്കുന്ന പഞ്ചായത്തടക്കം എൽ.ഡി.എഫ്.നിയന്ത്രണത്തിലാവുകയും വോട്ടിങ്ങ് ശതമാനത്തിൽ ഇടതുപക്ഷം ബഹുദൂരം മുന്നിലെത്തുകയും ചെയ്തിരുന്നു. ഏതായാലും നേമത്ത് മത്സരിച്ച് വീര മൃത്യു വരിക്കാൻ താനില്ലന്ന ഉറച്ച നിലപാടിലാണ് ജനപ്രിയ നേതാവെന്ന് കോൺഗ്രസ്സുകാർ പറയുന്ന ഉമ്മൻ ചാണ്ടി.
Comments (0)